ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം ആറു മാസം കൂടി സഹകരണ സംഘങ്ങളിലൂടെ വിതരണം ചെയ്യാൻ സഹകരണ, ധനകാര്യ വകുപ്പുകൾ തമ്മിൽ ധാരണയായി. അടുത്ത വർഷത്തേക്കുള്ള തുക ഇടക്കാല ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. അടുത്ത മാസത്തെ പെൻഷനുള്ള തുക അനുവദിക്കാനും തീരുമാനിച്ചു. 62 കോടി രൂപയാണ് ഒരു മാസത്തെ പെൻഷന് വേണ്ടത്.

അതിനിടെ കഴിഞ്ഞ മാസം പെൻഷൻ മുടങ്ങിയിരുന്നു. ജൂൺ മുതൽ കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം എങ്ങനെ വേണമെന്ന് പുതിയ സർക്കാരിന് തീരുമാനിക്കാം. അധികാരത്തിലെത്തിയാൽ കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്രെടുക്കുമെന്നാണ് യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. ഇക്കാര്യത്തിൽ എൽ.ഡി.എഫ് വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല.