pooja-batra

മലയാളികൾക്കും പ്രിയങ്കരിയായ ബോളിവുഡ് താരം പൂജാബത്രയുടെ വർക്കൗട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.

നാല്പത്തിയാറുകാരിയായ താരം ഇപ്പോഴും യുവത്വം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം ഈ വർക്കൗട്ട് ചിത്രങ്ങളിലൂടെ വ്യക്തമാണ്. സൗന്ദര്യം പാരമ്പര്യമായി തന്നെ ലഭിച്ചതാണ് പൂജാബത്രയ്ക്ക്.

പൂജാബത്രയുടെ അമ്മ നീലം ബത്ര 1971-ലെ മിസ് ഇന്ത്യയായിരുന്നു. കേണലായിരുന്ന രവിബത്രയാണ് പൂജാബത്രയുടെ പിതാവ്.

മോഡലിംഗ് രംഗത്ത് നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ പൂജാബത്ര സിനിമയിലേക്കെത്തിയത്.

പ്രിയദർശന്റെ ഹിന്ദി ചിത്രമായ വിരാസത്തിലൂടെ ശ്രദ്ധേയയായ പൂജ പ്രിയൻ സംവിധാനം ചെയ്ത ചന്ദ്രലേഖയിൽ മോഹൻലാലിന്റെയും മേഘത്തിൽ മമ്മൂട്ടിയുടെയും നായികയായി. ഹിന്ദിക്കും മലയാളത്തിനും പുറമേ തമിഴ്, തെലുങ്ക്, പഞ്ചാബി, ഇംഗ്ളീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

2002-ൽ ഡോക്ടർ സോനു എസ്. അഹ്‌ലുവാലിയയെ വിവാഹം കഴിച്ച പൂജാബത്ര 2011-ൽ വിവാഹമോചനം നേടി. പിന്നീട് അഭിനേതാവായ നവാബ് ഷായുമായി പ്രണയത്തിലായ പൂജാബത്ര നവാബ് ഷായെ 2019-ൽ വിവാഹം കഴിച്ചു.

രണ്ട് വർഷം മുൻപ് ദ റൂക്കി എന്ന ടെലിവിഷൻ പരമ്പരയിലാണ് പൂജാബത്ര ഒടുവിലഭിനയിച്ചത്.