വിഷു ദിനത്തിൽ ആമസോണിൽ
കൊവിഡിനെ തുടർന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കേരളത്തിലെ തിയേറ്റർ മേഖലയ്ക്ക് പുത്തനുണർവ് നൽകിയ മമ്മൂട്ടിച്ചിത്രം ദ പ്രീസ്റ്റ് വിഷുദിനത്തിൽ ആമസോൺ പ്രൈമിലെത്തും.
നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റിന് ഇതുവരെ അറുപത് കോടിയോളം രൂപയുടെ ടോട്ടൽ ബിസിനസ് നടന്നതായാണ് വിവരം. ലോകമെമ്പാടുമായി ഇതിനകം മുപ്പത്തിനായിരത്തോളം ഷോകൾ പൂർത്തീകരിച്ച ദി പ്രീസ്റ്റിന് കേരളത്തിൽ നിന്ന് മാത്രം ഇരുപത് കോടിക്ക് മേൽ ഗ്രോസ് വന്നുകഴിഞ്ഞു. സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങൾ വിറ്റ വകയിൽ പതിനഞ്ച് കോടി രൂപയോളവും ലഭിച്ചു.
സൗദി അറേബ്യയിലും ന്യൂസിലൻഡിലും ആസ്ട്രേലിയയിലും സിംഗപ്പൂരിലുമൊക്കെ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത മലയാള സിനിമയെന്ന റെക്കാഡും ദി പ്രീസ്റ്റ് നേടിയിരുന്നു. ഗൾഫ് മേഖലയിൽ പത്ത് കോടിയിലേറെ ഗ്രോസ് കളക്‌ഷൻ നേടിയ ചിത്രത്തിന് ഇന്ത്യയിൽ കേരളത്തിന് പുറത്തുനിന്ന് മൂന്ന് കോടിക്ക് മേലും കളക്ഷൻ വന്നു.