കല്ലമ്പലം: വൈദ്യുതി പോസ്റ്റ് ചാഞ്ഞ നിലയിൽ. അപകടഭീതിയിൽ നാട്ടുകാർ. നൈനാംകോണം - മുക്കുകട റോഡിൽ കുണ്ടൂർക്കോണം നഗറിന് സമീപമാണ് അപകടഭീതി ഉയർത്തി പോസ്റ്റ് ചാഞ്ഞു നിൽക്കുന്നത്. നിത്യേന നിരവധി വാഹനങ്ങളും കാൽനടയാത്രികരും ഇതുവഴി പോകുന്നുണ്ട്. ഏതു സമയത്തും പോസ്റ്റ് നിലംപതിക്കാം. നിരവധി വൈദ്യുതി കണക്‌ഷനുകളും ഈ പോസ്റ്റിൽ നിന്നും പോയിട്ടുണ്ട്. വൻ അപകടം ഒഴിവാക്കാൻ കാലവർഷം ആരംഭിക്കുന്നതിന് മുൻപ് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.