chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നേരത്തേ വോട്ട് ചെയ്ത പലർക്കും ഇപ്പോഴും പോസ്റ്റൽ ബാലറ്റ് എത്തിക്കൊണ്ടിരിക്കുന്നു. തപാൽ വോട്ടിലെ സുതാര്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്താൻ അഡീഷണൽ സി.ഇ.ഒ സഞ്ജയ് കൗളിനെ ചുമതലപ്പെടുത്താമെന്ന് ഉറപ്പു ലഭിച്ചതായും ചെന്നിത്തല പറഞ്ഞു.

വോട്ടർപട്ടികയിലെ ഇരട്ടിപ്പ് മൂലം സംഭവിക്കാമായിരുന്ന കള്ളവോട്ട് തടയാൻ ഹൈക്കോടതിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും സ്വീകരിച്ച നടപടികൾ പ്രശംസനീയമാണ്. യു.ഡി.എഫിന്റെ ജാഗ്രത മൂലമാണ് വ്യാജ വോട്ടർമാരെ കണ്ടെത്താനായത്. തപാൽ വോട്ടിൽ വന്നിട്ടുള്ള വീഴ്ച ഉദ്യോഗസ്ഥർ വരുത്തിയിട്ടുള്ളതാണോയെന്ന് പരിശോധിക്കണം.സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലാണ് ഇരട്ടിപ്പ് വന്നിട്ടുള്ളത്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്തവർക്കാണ് ഇപ്പോൾ വീട്ടിലെയോ ഓഫീസിലെയോ വിലാസത്തിൽ പോസ്റ്റൽ ബാല​റ്റുകൾ ലഭിക്കുന്നത്.

85 വയസിന് മുകളിലുള്ളവരുടെ വോട്ടുകൾ വീടുകളിൽ പോയി രേഖപ്പെടുത്തി സീൽ വച്ച പ്രത്യേക കവറുകളിൽ വോട്ടുകൾ ശേഖരിച്ച് ബാല​റ്റ് ബോക്സുകളിൽ ഇട്ടശേഷം അവ സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, ഈ നടപടിക്രമം പലേടത്തും അട്ടിമറിക്കപ്പെട്ടു. വോട്ടുകൾ കവറിലാക്കിയ ശേഷം പലേടത്തും അത് സീൽ ചെയ്യുകയോ, ബാല​റ്റ് ബോക്സുകളിൽ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

 കത്തിലെ നിർദ്ദേശങ്ങൾ

* വോട്ടിംഗിലെ ഇരട്ടിപ്പ് കണ്ടെത്തി രണ്ടാമത് ചെയ്ത വോട്ടുകൾ എണ്ണരുതെന്ന് നിർദ്ദേശം നൽകണം.

* പോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്​റ്റൽ ബാല​റ്റുകൾ അയയ്ക്കുന്നതിനു മുമ്പ് അവർ നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

* പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത പോളിംഗ് ഉദ്യോഗസ്ഥരുടെയും തപാൽ വോട്ട് അയച്ചു കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

* ഓരോ മണ്ഡലത്തിലും തപാൽ വോട്ടിന് പ്രിന്റ് ചെയ്ത ബാല​റ്റ് പേപ്പറുകൾ, ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തത്, ബാക്കി റിട്ടേണിംഗ് ഓഫീസറുടെ കൈവശം ഉള്ളത് തുടങ്ങിയ കണക്ക് പ്രസിദ്ധപ്പെടുത്തണം.

 കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​രാ​തി​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളി​ൽ​ ​ക്ര​മ​ക്കേ​ടാ​രോ​പി​ച്ച് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​ഒ​രു​ ​മാ​ന​ദ​ണ്ഡ​വും​ ​പാ​ലി​ക്കാ​തെ​യാ​ണ് ​പോ​സ്റ്റ​ൽ​ ​വോ​ട്ട് ​സ​മാ​ഹ​രി​ച്ച​ത്.​ ​സീ​ൽ​ ​ചെ​യ്ത​ ​ക​വ​റു​ക​ളി​ല​ല്ല,​ ​സ​ഞ്ചി​യി​ലാ​ണ് ​പ​ല​ ​ബൂ​ത്തു​ക​ളി​ലും​ ​വോ​ട്ട​ർ​മാ​രി​ൽ​ ​നി​ന്ന് ​ബാ​ല​റ്റ് ​വാ​ങ്ങി​യ​ത്.​ ​ഉ​പ​യോ​ഗി​ക്കാ​ത്ത​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റു​ക​ൾ​ ​ദു​രു​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​ ​ആ​ക്ഷേ​പ​വും​ ​ശ​ക്ത​മാ​ണ്.​ ​ഇ​തി​നെ​ ​സം​ബ​ന്ധി​ച്ച് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്കു​മു​ള്ള​ ​ആ​ശ​ങ്ക​ ​പ​രി​ഹ​രി​ക്ക​ണം.
പോ​സ്റ്റ​ൽ​ ​ബാ​ല​റ്റു​ക​ൾ​ ​കൗ​ണ്ടിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​സു​ര​ക്ഷി​ത​മാ​യി​ ​എ​ത്തു​ന്നു​വെ​ന്ന് ​ക​മ്മി​ഷ​ൻ​ ​ഉ​റ​പ്പ് ​വ​രു​ത്ത​ണ​മെ​ന്നും​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ആ​സൂ​ത്രി​ത​മാ​യ​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.