തിരുവനന്തപുരം: പ്ലസ്ടു യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പൊതുപ്രാഥമിക പരീക്ഷയിലും അന്നേ ദിവസം ആർ.ബി.ഐ നടത്തുന്ന പരീക്ഷയിലും ഉൾപ്പെട്ടിട്ടുള്ളവരിൽ സ്വീകാര്യമായ തെളിവുകൾ സഹിതം അപേക്ഷ സമർപ്പിച്ചവർക്ക് പരീക്ഷത്തീയതി 18 ലേക്ക് മാറ്റിനൽകും.
മീഡിയ അക്കാഡമിയിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷനിലെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിന് (ഈവനിംഗ് ബാച്ച് ) സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷന് മതിയായ രേഖകളുമായി ഇന്ന് രാവിലെ 11ന് അക്കാഡമിയുടെ തിരുവനന്തപുരം ശാസ്തമംഗലം കാമ്പസിൽ എത്തിച്ചേരണം.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്സ്. ഫോൺ: 0471 2726275, 9447225524. വെബ്സൈറ്റ്: www.keralamediaacademy.org
കൊവിഡ്:
25 അമേച്വർ നാടകസമിതികൾക്ക് രണ്ട് ലക്ഷം
തൃശൂർ: കൊവിഡാനന്തര സാഹചര്യത്തിൽ സംസ്ഥാനത്തെ അമേച്വർ നാടകസമിതികളുടെ ഉന്നമനത്തിനായി കേരള സംഗീത നാടക അക്കാഡമി നൽകുന്ന സാമ്പത്തിക ധനസഹായത്തിന് മേയ് അഞ്ച് വരെ അപേക്ഷിക്കാം. 25 നാടക സമിതികൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ലഭിക്കുക. നാടകം രൂപകല്പന ചെയ്യുന്നതിന് ഒരു ലക്ഷവും രണ്ട് വേദികളിൽ അവതരിപ്പിക്കുന്നതിന് ഒരു ലക്ഷവും ഉൾപ്പെടെയാണ് രണ്ട് ലക്ഷം രൂപ.
മറ്റ് ചെലവുകൾ അക്കാഡമി നൽകില്ല. അപേക്ഷാ ഫോറവും നിയമാവലിയും ലഭിക്കുന്നതിന് 10 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, തൃശൂർ 20 വിലാസത്തിൽ അപേക്ഷിക്കണം. www.keralasangeethanatakaakademi.inലും അപേക്ഷാഫോറവും നിയമാവലിയും ലഭ്യമാണ്.