തിരുവനന്തപുരം: കൊവിഡ് കാലത്ത് സഹായകേന്ദ്രങ്ങൾ ആരംഭിച്ച് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി. 'അരികിലുണ്ട് അദ്ധ്യാപകർ' എന്ന പേരിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌കുകളുടെ ഉദ്ഘാടനം ഇ.എം.എസ് ഭവനിൽ കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ നിർവഹിച്ചു.ജില്ലയിലെ എല്ലാ സബ് ജില്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും ഹെൽപ്പ് ഡെസ്‌കുകൾ തുറക്കും. വാക്സിൻ രജിസ്‌ട്രേഷൻ, അവശ്യമരുന്ന്, ഭക്ഷ്യവസ്തുക്കൾ എന്നിവയെത്തിക്കൽ, മറ്റ് സഹായങ്ങൾ എന്നിവ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി വി.അജയകുമാർ പറഞ്ഞു.ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷനായി. കൊവിഡ് പ്രതിരോധ സേന ജില്ലാ കൺവീനർ എസ്.ജയചന്ദ്രൻ സംസാരിച്ചു.