ration

തിരുവനന്തപുരം: റേഷൻകടകളിലെ ഇ- പോസ് യന്ത്രങ്ങളുടെ തകരാർ പരിഹരിച്ചതേടെ ഇന്നലെ മുതൽ പതിവുപോലെ റേഷൻ വിതരണം നടന്നു. സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻകടകളിലെ ഇ-പോസ് യന്ത്രം വ്യാഴാഴ്‌ച പല തവണ പണിമുടക്കിയിരുന്നു.

കടയുടമകളുടെയും സെയിൽസ്‌‌മാൻമാരുടെയും കൈവിരൽ തൊടുന്നതുപോലും ഇലക്ട്രോണിക് പോയിന്റ് ഒഫ് സെയിൽ യന്ത്രം തിരസ്‌കരിച്ചിരുന്നു. ഏറെ ശ്രമപ്പെട്ട് ഒ.ടി.പി സംവിധാനം വഴിയാണ് കുറച്ചു പേർക്കെങ്കിലും റേഷൻ നൽകിയത്. സാധാരണ മാസാവസാനമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്.