തിരുവനന്തപുരം: കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിച്ചു. പനി കുറഞ്ഞു. ആശുപത്രിയിലെ പ്രത്യേക മുറിയിൽ പത്രം വായിച്ചും ടി.വിയിൽ വാർത്ത കണ്ടുമാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്. സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ട്.
മൂന്ന് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ടീമിനെയും രൂപീകരിച്ചു. കുടുംബാംഗങ്ങൾക്ക് രോഗ ലക്ഷണങ്ങളില്ലാത്തതിനാൽ പരിശോധന നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല.