തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബന്ധു നിയമനത്തിൽ മന്ത്രി ജലീൽ കുറ്റക്കാരനെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്താ ഡിവിഷൻ ബഞ്ചിന്റെ വിധി വന്ന സാഹചര്യത്തിൽ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല.
സർക്കാരിനെ ജനം പുറത്താക്കുമെന്നുറപ്പാണ്. കെയർടേക്കർ സർക്കാരാണെങ്കിലും ധാർമ്മികതയുടെ പേരിൽ ജലീലിനെ പുറത്താക്കുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.