തിരുവനന്തപുരം: ലോകായുക്തയുടെ പൂർണമായ വിധിപ്പകർപ്പ് കിട്ടിയശേഷം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. ഹൈക്കോടതിയും മുൻ കേരള ഗവർണറും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധിയെന്നും അദ്ദേഹം കുറിച്ചു.