തിരുവനന്തപുരം:ബന്ധുനിയമനത്തിൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി ജലീൽ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വിവാദം ഉയർന്നപ്പോൾ തെറ്റായി ഒന്നും ചെയ്തില്ലെന്ന മന്ത്രിയുടെ വാദം പൂർണമായി അംഗീകരിച്ച മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തിന്റെ പേരിൽ രാജിവെച്ച മന്ത്രി ഇ.പി ജയരാജന് നൽകാത്ത സംരക്ഷണമാണ് ജലീലിന് നൽകിയത്. പിൻവാതിൽ നിയമനത്തിന് പേരുകേട്ട മുഖ്യമന്ത്രി ഈ വൈകിയ വേളയിലെങ്കിലും മന്ത്രി ജലീലിനെ പുറത്താക്കാൻ തയ്യാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.