തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും തമ്മിൽ സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് കോളേജിലെ മാത്‌സ് വിഭാഗവും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും തമ്മിലാണ് സംഘർഷം നടന്നത്.
സംഭവത്തിൽ മൂന്നാം വർഷ മാത്‌സ് വിദ്യാർത്ഥികളായ സുബിൻ, പ്രണവ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ദിവസം മുൻപ് കോളേജിൽ ഫെയർവെൽ പാർട്ടി നടത്തിയതിനെപ്പറ്റിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവം നടക്കുന്നതിന്റെ തലേദിവസവം ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അന്ന് മറ്റ് വിദ്യാർത്ഥികൾ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇന്നലെയും ഇത്തരത്തിൽ നടന്ന വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സ തേടി. പരിക്കേറ്റ വിദ്യാർത്ഥികൾ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.