waste-nikshepicha-nilayi

കല്ലമ്പലം: റോഡിൽ ബാർബർ ഷോപ്പിലെ മാലിന്യം നിക്ഷേപിച്ചതായി പരാതി. നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട - കപ്പാംവിള റോഡിൽ കൂനൻചാലിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം നിക്ഷേപിച്ചത്. വെട്ടിയ തലമുടിയും ഉപയോഗിച്ച ബ്ലെയിഡും മറ്റുമാണ് പ്ലാസ്റ്റിക് കവറിൽ നിറച്ച് റോഡിൽ കൊണ്ടിട്ടത്. കാറ്റിൽ മുടികൾ പറന്ന് സമീപവാസികളുടെ കിണറുകളിലും ജലാശയങ്ങളിലും നീരുറവകളിലും വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത് നിക്ഷേപിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് അറവുമാലിന്യങ്ങൾ തള്ളുന്നതും പതിവായിരുന്നു. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ രണ്ട് മാസമായി മാലിന്യ നിക്ഷേപത്തിന് കുറവുണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശം വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് വീണ്ടും മാലിന്യം നിക്ഷേപം ആരംഭിച്ചിരിക്കുകയാണ്.