qq

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പോസ്റ്റൽ ബാലറ്റ് വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കുന്ദമംഗലത്താണ്, 81.52 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്തും- 61.85 ശതമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടം, എം.കെ. മുനീർ മത്സരിച്ച കൊടുവള്ളി ഉൾപ്പെടെയുള്ള എട്ട് മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിലാണ് പോളിംഗ്.

19 മണ്ഡലങ്ങളിൽ പോളിംഗ് 70 ശതമാനത്തിൽ കുറവാണ്. പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാൽ മത്സരിച്ച തൃശൂർ, ഗുരുവായൂർ മണ്ഡലം എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോളിംഗ്.