ameya

സ്റ്റൈലിഷ് ഫോട്ടോകളിലൂടെ ആരാധകരുടെ കയ്യടി നേടാറുള്ള നടിയാണ് അമേയ മാത്യു. സമൂഹമാദ്ധ്യമങ്ങളിൽ അമേയ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. താരത്തിന്റെ ലുക്ക് മാത്രമല്ല രസകരമായ ക്യാപ്ഷനും ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് ലൊക്കേഷനാണ്. ആരെയും പേടിപ്പിക്കുന്ന പല കഥകളും പ്രചരിക്കുന്ന സുമതി വളവിൽ നിന്നാണ് താരം പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ameya

"സുമതി വളവ്, യക്ഷി സൗന്ദര്യ സങ്കൽപ്പങ്ങൾ മുഴുവനും ആവാഹിച്ചു പ്രകൃതി ഭംഗി നിറഞ്ഞൊരു ഇടിവെട്ട് സ്ഥലം. അങ്ങനെ ആ ഒരു ആഗ്രഹവും സാധിച്ചു. യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടിൽ തിരിച്ചെത്തി ഈ ഫോട്ടോ ഇപ്പൊ ഇടുന്നു..." എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് നെറ്റ് ടോപ്പും ഷോർട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ളതാണ് ചിത്രങ്ങൾ.

ameya

രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇങ്ങള് പെട്ട്... യക്ഷി അഴിഞ്ഞു വീണ മുടിയിൽ കേറീട്ടുണ്ട്.., നൈറ്റ് ഉറങ്ങുമ്പോ തലയിണയുടെ സൈഡിൽ കൂടി ഇറങ്ങി ഇങ്ങു വരും എന്നായിരുന്നു ഒരാളുടെ കമന്റ്. സുമതി ഏട്ടത്തിയോട് അന്വേഷണങ്ങൾ അറിയിക്കാൻ പറയുന്നവരുമുണ്ട്. 70 വർഷം മുമ്പ് കൊല്ലപ്പെട്ട സുമതിയെന്ന പെൺകുട്ടി യക്ഷിയായി വന്ന് ഭയപ്പെടുത്തുന്നുവെന്നതാണ് ഈ പ്രദേശത്തെ കുറിച്ചുള്ള കഥ. ഈ പ്രദേശത്തെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ പാലോട് - കല്ലറ റൂട്ടിലാണ് സുമതിവളവ് സ്ഥിതിചെയ്യുന്നത്. സുമതി വളവ് കാണാൻ ഒട്ടേറെ സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.