സുരേഷ് ഗോപി, രൺജി പണിക്കർ, സായ ഡേവിഡ്, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഥിൻ രൺജിപണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ ജൂലായ് 2ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ റിലീസ് ചെയ്യും. ഗുഡ്വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് കാവൽ നിർമ്മിക്കുന്നത്.