katta

കിളിമാനൂർ: അദ്ധ്യാപകനും കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ ഉയർന്ന വധഭീഷണിക്കെതിരെ കെ.എസ്.ടി.എ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആവിഷ്കാരസ്വാതന്ത്ര്യം വിലക്കി കലാകാരൻമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ പാഴ്ശ്രമം നടത്തുന്നവരെ തിരിച്ചറിയണമെന്ന മുദ്രാവാക്യമുയർത്തി കിളിമാനൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണയും പ്രതിഷേധ ചുവരും സി. പി. എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ.ജി സാജൻ അദ്ധ്യക്ഷത വഹിച്ചു. കവി മുരുകൻ കാട്ടാക്കടയുടെ കവിതകൾ അദ്ധ്യാപകരായ പി .എസ് പ്രേംജിത്ത്, ഷൈജു ആർ എസ്, പഴയകുന്നുമ്മൽ മഹിളാ അസോസിയേഷൻ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ജസീന. എസ്, വിദ്യാർത്ഥികളായ അലമേലു,നന്ദന എന്നിവർ ചൊല്ലി. പഴയുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ. സലിൽ, എസ്. എഫ് .ഐ കിളിമാനൂർ ഏര്യാ സെക്രട്ടറി അജ്മൽ എൻ .എസ് , കെ .എസ്. ടി. എ ജില്ലാ വൈസ് പ്രസിഡന്റ് എസ് ജവാദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ .വി വേണുഗോപാൽ, വി .ആർ സാബു , എം .എസ് ശശികല, കമ്മിറ്റി അംഗം ആർ. കെ ദിലീപ് കുമാർ , മുൻ സംസ്ഥാന കൗൺസിൽ അംഗം ആർ. അശോകൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്. സുരേഷ് കുമാർ സ്വാഗതവും കലാവേദി കൺവീനർ വി.ഡി. രാജീവ് നന്ദിയും പറഞ്ഞു.