qq

തിരുവനന്തപുരം: ലേണേഴ്സ് ലൈസൻസ് കിട്ടണമെങ്കിൽ ഇനി വീഡിയോ കണ്ടും പഠിക്കണം. വീഡിയോ ദൃശ്യങ്ങളെ ആസ്പദമാക്കിയായിരിക്കും അടുത്ത മാസം മുതൽ കൂടുതൽ ചോദ്യങ്ങൾ. അപേക്ഷ നൽകി ഏഴു ദിവസത്തിനകം ഓൺലൈൻ വീഡിയോ കാണണം. അപേക്ഷകർക്ക് നൽകുന്ന പ്രത്യേക ഐ.ഡി ഉപയോഗിച്ച് വീഡിയോ കാണാം. തുടർന്ന് ഏഴു ദിവസത്തിനകം ഓൺലൈൻ പരീക്ഷ എഴുതണം.

ട്രാഫിക് സിഗ്‌നൽ പരിചയം, സുരക്ഷിത ഡ്രൈവിംഗ്, ഡ്രൈവറുടെ ചുമതലകൾ എന്നിവ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളാണുണ്ടാവുക. 60 ശതമാനം മാർക്ക് നേടുന്നവർക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാം.

2020 ജൂലായ് മുതൽ ഓൺലൈനായാണ് ലേണേഴ്സ് ടെസ്റ്ര്. 50 ചോദ്യങ്ങൾ നൽകും. അര മണിക്കൂറിനുള്ളിൽ 30 ശരി ഉത്തരങ്ങൾ രേഖപ്പെടുത്തണം. സ്മാർട്ട് ഫോണിലോ കമ്പ്യൂട്ടറിലോ ഏത് സമയത്തും പരീക്ഷ എഴുതാം. ഈ രീതി പരിഷ്കരിച്ചാണ് വീഡിയോ കൂടി ഉൾപ്പെടുത്തി കേന്ദ്രമോട്ടോർ വാഹന വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

വാഹനങ്ങളിൽ രൂപമാറ്റം വരുത്താനും ഓൺലൈനിൽ അപേക്ഷിക്കാം. വാഹന നിർമ്മാതാവ്, ഷോറൂമുകൾ, അംഗീകൃത വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിലാണ് രൂപമാറ്റത്തിന് അനുമതിയുള്ളത്.

ഇ- റിക്ഷയ്ക്ക് പ്രത്യേക പരീശീലനം
ഇ-റിക്ഷ ഓടിക്കാൻ പത്തു ദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമാക്കിയിട്ടുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ലൈസൻസിന് അപേക്ഷിക്കാനാകൂ.