vegitables

തിരുവനന്തപുരം:വിഷുക്കാലത്ത് വില്ലനാകാതെ വിലക്കയറ്റം. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പച്ചക്കറി ഇനങ്ങൾക്ക് വിലക്കുറവുണ്ടായത് ആശ്വാസമായിട്ടുണ്ട്.വിഷുക്കണിയും സദ്യയും ഒഴിവാക്കാത്ത മലയാളികൾക്ക് ആശ്വസിക്കാവുന്നതാണ് വിപണിയിൽ വന്ന ഈ മാറ്റം. അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ മുടങ്ങാതെയെത്തുന്നതും സംസ്ഥാനത്തുതന്നെ പച്ചക്കറി ഉത്പാദനത്തിൽ വന്ന വർദ്ധനയുമാണ് വില കുറഞ്ഞുതന്നെ നിൽക്കുന്നതിന് കാരണം.എന്നാൽ പലവ്യഞ്ജനങ്ങളിൽ നേരിയ വിലവർദ്ധന കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. വിഷുദിനം എത്തുമ്പോൾ പച്ചക്കറികൾക്ക് ചെറിയ വില വർദ്ധനയുണ്ടായേക്കുമെന്നും വ്യാപാരികൾ പറയുന്നു.

 പച്ചക്കറി വില കിലോയ്ക്ക് (പഴയ വില ബ്രായ്ക്കറ്രിൽ)​

തക്കാളി - 20 (25)​

കാരറ്റ് - 40 (40)

പച്ചമുളക് - 40 (35)​

സവാള - 20 (40)​

പടവലം - 20 (30)​

ബീറ്റ്റൂട്ട് - 20 (30)​

കോളിഫ്ലവർ - 30 (40)​

അമരയ്ക്ക - 20 (30)​

മുരിങ്ങയ്ക്ക - 30 (60)​

കൊമ്പൻമുളക് - 35 (60)​

 പലവ്യഞ്ജന വില (പഴയ വില ബ്രാക്കറ്രിൽ)​

വെളിച്ചെണ്ണ - 215 (195)​

പരിപ്പ് - 116 (108)​

അരി - 38 (40)​

പയർ - 115 (110)​

കടല - 84 (78)​

കടുക് - 100 (90)​

ഉഴുന്ന് - 126 (120)​

തേങ്ങ - 45 (40)​

വറ്റൽമുളക് - 160 (150)​

ഉലുവ - 120 (90)​