covid

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗികൾ 6000 കടന്നു. ഇന്നലെ 6194 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി ഏഴിന് സ്ഥിരീകരിച്ച 6075 കേസുകളാണ് അവസാനമായി റിപ്പോർട്ട് ചെയ്ത സമാനമായ നിരക്ക്. എല്ലാജില്ലകളിലും രോഗബാധിതർ വർദ്ധിക്കുന്ന സ്ഥിതിയാണിപ്പോൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. 23 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂർ 530, കണ്ണൂർ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസർകോട് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. അതേസമയം ചികിത്സയിലായിരുന്ന 2584 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,58,988 പേർ വീട് / ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 5906 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആകെ രോഗികൾ 1160204

ചികിത്സയിലുള്ളവർ 39,778

രോഗമുക്തർ 11,15,342

ആകെ മരണം 4767

കെ.​പി.​ ​മോ​ഹ​ന​ന് ​കൊ​വി​ഡ്

ത​ല​ശ്ശേ​രി​:​ ​മു​ൻ​മ​ന്ത്രി​യും​ ​കൂ​ത്തു​പ​റ​മ്പ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ​ ​കെ.​പി.​ ​മോ​ഹ​ന​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ത്തു​ ​ദി​വ​സ​ത്തെ​ ​പൊ​തു​പ​രി​പാ​ടി​ക​ളെ​ല്ലാം​ ​മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.​ ​രോ​ഗ​ല​ക്ഷ​ണ​മൊ​ന്നും​ ​പ്ര​ക​ട​മാ​യി​രു​ന്നി​ല്ല.​ ​വീ​ട്ടി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണി​പ്പോ​ൾ.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ഗ​​​ൺ​​​മാ​​​ൻ​​​മാ​​​ർ​​​ക്കും​​​ ​​​കൊ​​​വി​​​ഡ്
കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ന്റെ​​​ ​​​ര​​​ണ്ട് ​​​ഗ​​​ൺ​​​മാ​​​ൻ​​​മാ​​​ർ​​​ക്കും​​​ ​​​കൊ​​​വി​​​ഡ് ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു.​​​ ​​​ഇ​​​വ​​​രെ​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​മ​​​ക​​​ളു​​​ടെ​​​ ​​​ഭ​​​ർ​​​ത്താ​​​വ് ​​​പി.​​​ ​​​എ​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​റി​​​യാ​​​സി​​​ന്റെ​​​ ​​​പി​​​താ​​​വി​​​നും​​​ ​​​മാ​​​താ​​​വി​​​നും​​​ ​​​കൊ​​​വി​​​ഡ് ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​കോ​​​ഴി​​​ക്കോ​​​ട് ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​​​ ​​​ഇ​​​തി​​​നി​​​ടെ​​​ ​​​കൊ​​​വി​​​ഡ് ​​​പോ​​​സി​​​റ്റീ​​​വാ​​​യി​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ചി​​​കി​​​ത്സ​​​യി​​​ൽ​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​മ​​​ക​​​ൾ​​​ ​​​വീ​​​ണ​​​യു​​​ടെ​​​ ​​​മ​​​ക​​​ൻ​​​ ​​​ഇ​​​ഷാ​​​ന്റെ​​​ ​​​ആ​​​രോ​​​ഗ്യ​​​നി​​​ല​​​ ​​​തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ​​​പ്ര​​​ത്യേ​​​ക​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​ബോ​​​ർ​​​ഡ് ​​​നോ​​​ഡ​​​ൽ​​​ ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.

പ​ള്ളി​യി​ൽ​ ​നോ​ ​മാ​സ്ക് ​എ​ങ്കി​ൽ​ ​നോ​ ​മാ​സ്

കാ​ല​ടി​:​ ​പ​ള്ളി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​കു​ർ​ബാ​ന​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ​ ​മാ​സ്ക് ​നി​ർ​ബ​ന്ധം.​ ​ഇ​ത് ​പാ​ലി​ക്കാ​തെ​ ​വ​രു​ന്ന​ ​മു​തി​ർ​ന്ന​ ​ചി​ല​രെ​ ​ഉ​ദ്ദേ​ശി​ച്ച് ​കാ​ല​ടി​ ​സെ​ന്റ്.​ ​ജോ​ർ​ജ്പ​ള്ളി​ ​മു​റ്റ​ത്ത് ​വി​കാ​രി​ ​പ​ള്ളി​യു​ടെ​ ​മു​ൻ​വ​ശ​ത്തെ​ ​ഗേ​റ്റി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഒ​രു​ ​വ​ലി​യ​ ​ബോ​ർ​ഡ് ​സ്ഥാ​പി​ച്ചു.​ ​അ​തി​ലി​ങ്ങ​നെ​ ​എ​ഴു​തി​യി​രി​ക്കു​ന്നു​ ​'​'​നോ​ ​മാ​സ്ക്,​ ​നോ​ ​മാ​സ്".​ ​ഫാ.​ ​ജോ​ൺ​ ​പു​തു​വ​യു​ടേ​താ​ണ് ​ഈ​ ​ന്യൂ​ജെ​ൻ​ ​ഐ​ഡി​യ.​ ​പ​ള്ളി​യി​ലെ​ത്തി​യ​വ​ർ​ ​ബോ​ർ​ഡ് ​ക​ണ്ട് ​ആ​ദ്യ​മൊ​ന്ന് ​അ​മ്പ​ര​ന്നെ​ങ്കി​ലും​ ​പെ​ട്ടെ​ന്നു​ത​ന്നെ​ ​കാ​ര്യം​ ​മ​ന​സി​ലാ​ക്കി.
ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ​ ​കി​ട്ടു​ന്ന​ ​അ​വ​സ​ര​ത്തി​ൽ​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ക​ണ്ടും​ ​വി​ശേ​ഷം​പ​റ​ഞ്ഞും​ ​സൗ​ഹൃ​ദം​ ​പു​തു​ക്കും.​ ​പ​ള്ളി​യി​ൽ​ ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​നി​ർ​ബ​ന്ധ​മാ​യും​ ​മാ​സ്ക് ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ​പ​ള്ളി​വി​കാ​രി​ ​എ​ത്ര​ ​ആ​വ​ർ​ത്തി​ച്ചി​ട്ടും​ ​ഇ​ട​വ​ക​യി​ലെ​ ​ചി​ല​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​ർ​ക്ക് ​നോ​ ​മൈ​ൻ​ഡ്.​ ​അ​തോ​ടെ​യാ​ണ് ​ബോ​ർ​ഡ് ​സ്ഥാ​പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.
കൊ​വി​ഡ് ​ര​ണ്ടാം​ത​വ​ണ​യും​ ​അ​തി​വേ​ഗം​ ​പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​വു​ക.