തിരുവനന്തപുരം: അഗ്നിശമന സേനയുടെ കുതിപ്പിന് കരുത്തേകാൻ 209 പുത്തൻ വാഹനങ്ങൾ സേനയിലേക്കെത്തുന്നു. ഫാബ്രിക്കേഷൻ ജോലികൾ പൂർത്തിയാക്കിയശേഷം ഇവ മൂന്നുമാസത്തിനുശേഷം സേനയിലെത്തും. ദുരന്തസ്ഥലങ്ങളിൽ സഹായകമാകുന്ന സ്റ്റോറേജ് വാഹനവും വാങ്ങിയിട്ടുണ്ട്. ഇവയെത്തുന്നതോടെ കാലപ്പഴക്കമുള്ള 150 വാഹനങ്ങൾ അടുത്ത ഏപ്രിലിൽ പൊളിക്കും. കേന്ദ്ര സർക്കാരിന്റെ സ്ക്രാപ്പിംഗ് പോളിസിയുടെ ഭാഗമായുള്ള പൊളിക്കലിന്റെ നടപടിയും ആരംഭിച്ചു.
2019-2020 വർഷങ്ങളിലെ ഫണ്ടിലെ 43 കോടി രൂപയും ഇൗ വർഷത്തെ ഫണ്ടായ 65 കോടിയും ഉപയോഗിച്ചാണ് പുതിയ വാഹനങ്ങളും ഉദ്യോഗസ്ഥർക്കുള്ള ഉപകരണങ്ങളും വാങ്ങുന്നത്. എന്നാൽ പുതിയ വാഹനങ്ങളെത്തുമെങ്കിലും അപര്യാപ്തത മാറില്ലെന്നാണ് അധികൃതർ പറയുന്നത്. പഴയ വാഹനങ്ങൾ പൊളിക്കുന്നതാണ് ഇതിന് കാരണം.
അതിനിടെ പുതിയവാഹനങ്ങളുടെ ചെയ്സുകൾ തിരുവനന്തപുരം ചാക്ക ഫയർ സ്റ്റേഷനിലെത്തി. ഇവയുടെ ഫാബ്രിക്കേഷനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറും നൽകി. കേരളത്തിന് പുറത്തുള്ള കമ്പനികളിലാണ് ഫാബ്രിക്കേഷൻ ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 16 വാഹനങ്ങൾ ഫാബ്രിക്കേഷന് കൊണ്ടുപോയിട്ടുണ്ട്. ഹരിയാനയിലെ അംബാല കോച്ച് ബിൾഡേഴ്സാണ് കൂടുതൽ വാഹനങ്ങൾ ഫാബ്രിക്കേഷൻ ചെയ്യുന്നത്. ഫാബ്രിക്കേഷൻ പൂർത്തിയാക്കിയ 6 ഡി.സി.പി ടെൻഡർ വാഹനങ്ങളും 10 ഫോം ടെൻഡർ വാഹനങ്ങളും ബുധനാഴ്ച തലസ്ഥാനത്തെത്തും.
സേനയുടെ ഭാഗമാകുന്നവ
ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിൾ- 27
മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ- 30
ആംബുലൻസ്-18
ജീപ്പ്- 30
വാട്ടർ ലോറി- 20
ഫയർ ടെൻഡർ- 44
എമർജെൻസി റെസ്ക്യു ടെൻഡർ- 23
സ്ക്യൂബ ടീം ഉപകരണങ്ങൾ
റബർ ടിങ്കി- 55
ഫൈബർ ബോട്ട്- 15
സ്കൂബ സെറ്റ്- 125
പോർട്ടബിൾ എയർ കംപ്രസർ- 20
സ്‌കൂബാ, കെമിക്കൽ, ഫയർമാൻ സ്യൂട്ടുകൾ