jaleel

 ജ​ലീ​ലി​ന്റെ​ ​രാ​ജി​ ​പ്ര​ശ്ന​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഇ​ട​പെ​ട്ടേ​ക്കും

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ ബന്ധു

നിയമനക്കേസിൽ,​ മന്ത്രിയുടെ ബന്ധുവിനായി യോഗ്യതയിൽ മാറ്റം വരുത്താനുള്ള ഉത്തരവിൽ ഒപ്പിട്ടത് മുഖ്യമന്ത്രിയാണെന്ന വിവരം പുറത്ത്. അതേസമയം,​ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത വിധിച്ചിട്ടും ജലീൽ രാജിവയ്‌ക്കാത്ത സാഹചര്യത്തിൽ ഗവർണർ പ്രശ്നത്തിൽ ഇടപെട്ടേക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിയാനാണ് രാജ്ഭവൻ കാക്കുന്നതെന്നാണ് സൂചന.

ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി തന്റെ ബന്ധു കെ.ടി.അദീബിനെ നിയമിക്കുന്നതിന് തസ്‌തികയുടെ യോഗ്യത മാറ്റാനുള്ള മന്ത്രിയുടെ നിർദ്ദേശം,​ യോഗ്യത നിർണയിച്ചത് മന്ത്രിസഭയാണെന്നു ചൂണ്ടിക്കാട്ടി വകുപ്പു സെക്രട്ടറി തള്ളിയിരുന്നു. ഇതു മറികടന്ന് യോഗ്യതയിൽ മാറ്റം വരുത്താൻ മന്ത്രി നിർബന്ധം പിടിച്ചു. യോഗ്യത പരിഷ്‌കരിക്കാനുള്ള നടപടിക്രമങ്ങളെല്ലാം മറികടന്ന് മന്ത്രിയുടെ നിർദ്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തിൽ മാറ്റം വരുത്താനായിരുന്നു നീക്കം. ഇതിനെ ഉദ്യോഗസ്ഥർ എതിർത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ മാറ്റത്തിന് മന്ത്രി ജലീൽ നീങ്ങിയത്. യോഗ്യത മാറ്റാനുള്ള ഫയൽ മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുകയും അദ്ദേഹം 2016 ഓഗസ്റ്റ് 9 ന് അതിൽ ഒപ്പുവയ്‌ക്കുകയുമായിരുന്നു.

ഗവർണർക്ക് ഇടപെടാം

കേരള ലോകായുക്ത നിയമപ്രകാരം ലോകായുക്തയുടെ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടാൽ 'പബ്ളിക് സെർവന്റ് ' പദവി രാജിവയ്ക്കണം. ഇക്കാര്യം പ്രഖ്യാപനമായി ലോകായുക്തയോ ഉപലോകായുക്തയോ ഗവണർക്കും മുഖ്യമന്ത്രിക്കും നൽകണം. അവർ അതു സ്വീകരിച്ച് നടപടിയെടുക്കണം. നിശ്ചിത ദിവസത്തിനകം മുഖ്യമന്ത്രി നടപടിയെടുക്കാതിരിക്കുകയോ നിലപാട് ഗവർണറെ അറിയിക്കാതിരിക്കുകയോ ചെയ്താൽ ഗവർണർക്ക് നടപടി ആവശ്യപ്പെടാം.

യോഗ്യത മാറ്റാൻ

 ബന്ധപ്പെട്ട വകുപ്പിന്റെ നിർദ്ദേശങ്ങൾ വിദഗ്ദ്ധസമിതി പരിശോധിക്കണം

 സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശുപാർശ തയ്യാറാക്കണം

 അതിന് ഭരണപരിഷ്‌കാര, നിയമ വകുപ്പുകളുടെ അനുമതി വേണം

 പി.എസ്.സിക്കു വിട്ട തസ്തികയാണെങ്കിൽ അവരുമായും ആലോചിക്കണം

കീഴ്‌വഴക്കം

ലോകായുക്ത വിധിയെ തുടർന്ന് 2011ൽ ഉത്തർപ്രദേശിൽ എ.എസ്. യാദവും, 2006ൽ കേരളത്തിൽ കെ.കെ.രാമചന്ദ്രനും മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്.


ജലീലിന് വഴി സുഗമമാവില്ല

ലോകായുക്ത വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് മന്ത്രി ജലീലിന്റെയും സി.പി.എമ്മിന്റെയും നീക്കം. ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയാൽ ജലീലിന് വീണ്ടും മന്ത്രിയാകാനുള്ള വഴി സുഗമമാവില്ല. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. അന്ന് ജയരാജനെ പിന്തുണയ്ക്കാതിരുന്ന മുഖ്യമന്ത്രി, ഇപ്പോൾ ജലീലിനൊപ്പം നിൽക്കുന്നുവെന്നാണ് ആക്ഷേപം.

മന്ത്റി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ റിട്ട് കൊടുക്കാനുള്ള അവകാശം കെ.ടി. ജലീലിനുണ്ട്.

മന്ത്രിയുടെ കാര്യത്തിൽ മുഖ്യമന്ത്രി യുക്തമായ തീരുമാനം എടുക്കും.

-കോടിയേരി ബാലകൃഷ്ണൻ

സി.പി.എം പോളി​റ്റ് ബ്യൂറോ അംഗം