strike

തിരുവനന്തപുരം: ഫെബ്രുവരി 10ന് പ്രതിപക്ഷ സർവീസ് സംഘടനകൾ നടത്തിയ ഏകദിന പണിമുടക്കിൽ പങ്കെടുത്ത ഗസറ്റഡ് ജീവനക്കാരുടെ മാർച്ചിലെ ശമ്പളം സർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കൺവീനർ സലാഹുദ്ദീൻ എന്നിവർ ആരോപിച്ചു.

പി.എസ്.സി, സെക്രട്ടേറിയറ്റ്, വികാസ് ഭവൻ എന്നിവിടങ്ങളിലെ ഗസറ്റഡ് ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. ജീവനക്കാരെ ഒറ്റപ്പെടുത്തി അവകാശസമരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. പണിമുടക്കിൽ പങ്കെടുത്ത നോൺ ഗസറ്റഡ് ജീവനക്കാർക്ക് ശമ്പളം നൽകിയത് വ്യാപകമായ പ്രതിഷേധം ഒഴിവാക്കാനാണ്. തൊഴിലാളി വിരുദ്ധ സമീപനങ്ങൾ തുടർന്നാൽ സർക്കാരിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.