school

തിരുവനന്തപുരം: ജി.വി.രാജാ സ്‌പോർട്സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ, തൃശൂർ സ്‌പോർട്സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അദ്ധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ് വൺ/വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാതലത്തിൽ 15 മുതൽ മേയ് 11 വരെ സെലക്‌ഷൻ ട്രയൽസ് നടത്തും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബാൾ, വോളീബാൾ, ഹോക്കി, ക്രിക്കറ്റ്, ബോക്സിംഗ്, ജൂഡോ, തായ്‌ക്വോണ്ടോ, റസ്ലിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ് ഇനങ്ങളിലാണ് പ്രവേശനം. ജനനത്തീയതി തെളിയിക്കുന്ന രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റുകളും രണ്ട് ഫോട്ടോയുമായി ബന്ധപ്പെട്ട ജില്ലകളിൽ സെലക്‌ഷൻ ട്രയൽസിന് ഹാജരാകണം. ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്:www.gvrsportsschool.org.

വൈ​ദ്യു​തി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​പൊ​തു​തെ​ളി​വെ​ടു​പ്പു​ക​ൾ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​ഏ​പ്രി​ൽ​ 12,​ 13,​ 19,​ 20​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​എ​ല്ലാ​ ​പൊ​തു​തെ​ളി​വെ​ടു​പ്പു​ക​ളും​ ​ഇ​നി​ ​ഒ​രു​ ​അ​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.