കുറുപ്പംപടി : മേയ്ക്കപ്പാല കണ്ണംപറമ്പ് പറമ്പിവീട്ടിൽ പി.ജി. തങ്കപ്പൻ (68) തെങ്ങുകയറുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.
കുറുപ്പംപടി തീയേറ്റർപടിയിൽ മാലിക്കുടി വർഗീസിന്റെ പുരയിടത്തിലായിരുന്നു അപകടം. ഓല വെട്ടുന്നതിനിടെ സമീപത്തെ 33 കെവി ലൈനിൽ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് നിലത്തുവീണ് തൽക്ഷണം മരിച്ചു. .
ഭാര്യ: ചന്ദ്രു. മക്കൾ: പ്രസന്ന, മഞ്ജു , മായ. മരുമക്കൾ: മധു, അനീഷ്.