ആറ്റിങ്ങൽ: നഗരസഭയുടെ 15 ാം വാർഡിൽപ്പെട്ട ചിറ്റാറ്റിൻകര വിഷ്ണു നിവാസിൽ ആത്മഹത്യ ചെയ്ത കൃഷ്ണ പ്രസാദിന്( 28) കൊവിഡ്. ഇതേതുടർന്ന് മൃതദേഹം നഗരസഭയുടെ നേതൃത്വത്തിൽ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
8 ന് രാത്രിയാണ് ഇയാൾ വീട്ടിൽ തൂങ്ങി മരിച്ചത്.മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ചെയർപേഴ്സൺ, വാർഡ് കൗൺസിലർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സിദ്ദീഖ്, അഭിനന്ദ് എന്നിവർ മോർച്ചറിയിലെത്തി നടപടികൾ പൂർത്തിയാക്കി മൃതശരീരം ശാന്തിതീരം പൊതു ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.
നഗരസഭയിൽ മരണപ്പെട്ടവർക്ക് രോഗം സ്ഥിരീക്കുന്ന പതിനെട്ടാമത്തെ കൊവിഡ് കേസാണിത്.