തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം വരെ ശക്തമായ ഒറ്രപ്പെട്ട മഴയ്ക്ക് സാദ്ധ്യത.മദ്ധ്യജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുന്നത്.ഇടുക്കി വയനാട് ജില്ലകളിൽ 14ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ ജില്ലകളിൽ ഇന്നും നാളെയും വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.15 വരെ ഇടുക്കി വയനാട് ജില്ലകളിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനു സാദ്ധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.