train

തിരുവനന്തപുരം: സെക്കന്തരാബാദിനടുത്ത് കാസിപ്പേട്ടിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നിന്ന് ഇതുവഴി കടന്നുപോകുന്ന നാല് ദീർഘദൂര ട്രെയിനുകൾ 23 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

കൊച്ചുവേളിയിൽ നിന്ന് ഗോരഖ്പൂരിലേക്കുള്ള ത്രൈവാരഎക്സ്‌പ്രസ്‌‌‌, എറണാകുളത്തുനിന്ന് ബാറുണിയിലേക്കുള്ള പ്രതിവാര എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള പ്രതിവാരഎക്സ്‌പ്രസ്, കൊച്ചുവേളിയിൽ നിന്ന് കോർബയിലേക്കുള്ള ദ്വൈവാര എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇൗ ട്രെയിനുകളുടെ കേരളത്തിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചുവേളി - ഗോരഖ്‌പൂർ
സ്‌പെഷ്യൽ ജൂൺ വരെ നീട്ടി


തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉത്തർപ്രദേശിലെ ഗോരഖ് പൂരിലേക്ക് സർവീസ് നടത്തുന്ന അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ സർവീസ് ജൂൺ 30 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. ഇതിൽ ഒരു സെക്കൻഡ് എ.സി, മൂന്ന് തേർഡ് എ.സി, 11 സ്ളീപ്പർ കോച്ചുകൾക്ക് പുറമെ നാല് ജനറൽ കോച്ചുകളുമുണ്ടാകും. എന്നാൽ റെയിൽവേയുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇൗ കോച്ചുകളിലും റിസർവ് ചെയ്‌തവർക്കേ യാത്ര അനുവദിക്കൂ.

ക​ണ്ണൂ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഷൊ​ർ​ണൂ​രി​ൽ​ ​യാ​ത്ര​ ​അ​വ​സാ​നി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള​ ​എ​ക്സി​ക്യൂ​ട്ടീ​വ് 14​ ​മു​ത​ൽ​ 30​ ​വ​രെ​ ​ഷൊ​ർ​ണൂ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​യാ​ത്ര​ ​അ​വ​സാ​നി​പ്പി​ക്കും.​ ​പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​ഡി​വി​ഷ​നി​ൽ​ ​സു​ര​ക്ഷാ​ ​ജോ​ലി​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്.​ ​ഷൊ​ർ​ണൂ​രി​ൽ​ ​നി​ന്ന് ​എ​റ​ണാ​കു​ള​ത്തേ​ക്കും​ ​തി​രി​ച്ചു​മാ​യി​രി​ക്കും​ ​സ​ർ​വീ​സ്.​ ​സ​മ​യ​ക്ര​മ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല.