1

വൈറലായി സർക്കാരിന്റെ വീഡിയോ

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ റാസ്‌പുടിൻ ഡാൻസുമായി "കോവാക്സിനും കോവിഷീൽഡും".

വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകരാൻ കേരള സർക്കാർ ഇറക്കിയ വീഡിയോയിലാണ് കോവാക്സിനും കോവിഷീൽഡും നൃത്തം ചെയ്യുന്നത്. കോവാക്സിൻ, കോവിഷീൽഡ് എന്നെഴുതിയ രണ്ടു വയലുകൾ ( vials) റാസ്‌പുടിൻ ​ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ. അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിനെടുക്കൂ എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്.
മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിൽ റാസ്പുടിൻ ​ഗാനത്തിന് വച്ച ചുവടുകൾക്ക് ലഭിച്ച വൻസ്വീകാര്യതയാണ് വീഡിയോ അവതരിപ്പിക്കാൻ ആരോഗ്യവകുപ്പിന് പ്രചോദനമായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തയ്യാറാക്കിയ വീഡിയോയുടെ അകമ്പടി ​ഗാനമായ റാസ്പുടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.