koyilandi-traffic

കൊയിലാണ്ടി: ട്രാഫിക് സംവിധാനം തകർന്നതോടെ ദേശീയപാത ചലനമറ്റ അവസ്ഥയിലായി. കൊല്ലം മുതൽ ചെങ്ങോട്ട് കാവ് വരെയാണ് ദേശീയപാത ചലനമറ്റത്. വാഹനങ്ങൾ റോഡിലൂടെ നാല് നിരകളായാണ് ഓടുന്നത്. ഇതിനിടയിലൂടെ വടക്കോട്ടും തെക്കോട്ടും ചീറി പായുന്ന ആംബുലൻസുകൾ കുടുങ്ങി കിടക്കുകയാണ്. കൊയിലാണ്ടിയിലെ ടാക്‌സി ഡ്രൈവർമാരാണ് ആംബുലൻസിന് വഴിയൊരുക്കി കൊടുത്തത്. വാഹനങ്ങൾ നിരന്ന് ഓടുന്നത് കർശനമായി നിയന്ത്രിക്കേണ്ട ട്രാഫിക് പൊലീസ് കൃത്യമായി നിയന്ത്രിക്കുകയാണങ്കിൽ ഒരു പരിധി വരെ ഗതാഗത കുരുക്ക് പരിഹരിക്കാൻ കഴിയും. ചെറുതും വലുതുമായ വാഹനങ്ങൾ തന്നിഷ്ടം പോലെയാണ് റോഡിൽ. തീരദേശ റോഡും ദേശീയ പാത വികസിപ്പിക്കലും ഇനിയും ഏറെ വൈകും. ട്രാഫിക് പൊലീസ് കർശന നിയന്ത്രണങ്ങൾ സ്വീകരിക്കുന്നില്ലങ്കിൽ കൊയിലാണ്ടിയിൽ യാത്ര ദുഷ്‌ക്കരമായി തുടരും.