
തിരുവനന്തപുരം: സമൃദ്ധിയുടെ നാളുകൾക്കായി പ്രാർത്ഥനയോടെ കേരളീയർ നാളെ വിഷു ആഘോഷിക്കും. ശബരിമല ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും നാളെ കണിയൊരുങ്ങും. കഴിഞ്ഞ വർഷം കൊവിഡ് രൂക്ഷമായതിനാൽ പലയിടത്തും വിഷു പേരിൽ മാത്രം ഒതുങ്ങി. ഇന്നലെ വീണ്ടും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും വിഷു വിപണികൾ സജീവമാണ്. പടക്ക വിൽപ്പനയ്ക്കും നിയന്ത്രണങ്ങളുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കുമാണ് ശബരിമലയിൽ ദർശനം അനുവദിച്ചിട്ടുള്ളത്. വിഷുക്കൈനീട്ടമാണ് വിഷുനാളിലെ പ്രത്യേകത. വേനലും മഴയും ചേർന്നാണ് ഇക്കുറി വിഷു.