general

ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ 45 വയസ് കഴിഞ്ഞവർക്ക് കൊവിഡ് വാക്സിൻ വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്തുതല വാക്സിനേഷൻ ഉദ്ഘാടനം തലയൽ ഗവ. കെ.വി.എൽ.പി.എസിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രജിത് കുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ.എം. ബിജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി. ശശികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. വിനോദ്കുമാർ, ആരോഗ്യ പ്രവർത്തകരായ രേഖ, റിജിമോൾ, റീജാ, ജെസീന എന്നിവർ നേതൃത്വം നൽകി.

വാക്സിന്റെ ലഭ്യതയനുസരിച്ച് ചുവടെയുള്ള തീയതികളിൽ വാക്സിനേഷൻ നൽകും. 13ന് 3, 4 വാർഡുകൾ പ്രോഗ്രസീവ് ലൈബ്രറി, പാറക്കുഴി. 14ന് 19, 20 വാർഡുകൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബാലരാമപുരം. 15ന് 5, 6 വാർഡുകൾ, കുടുംബാരോഗ്യകേന്ദ്രം ബാലരാമപുരം. 16ന് 7, 8, 15 വാർഡുകൾ, അഗസ്ത്യർ സ്വാമി കല്യാണമണ്ഡപം. 17ന്- 9, 10 വാർഡുകൾ, ഗവ.യു.പി എസ് പുതിച്ചൽ, പ്ലാവിള. 18ന് 17, 18 വാർഡുകൾ, എസ്.എൻ.ഡി.പി ഹാൾ, ഐത്തിയൂർ. 19ന് 11,12 വാർഡുകൾ. എം.സി എച്ച്.എസ്.എസ് കോട്ടുകാൽകോണം. 2ന് വാർഡ് 13, ലൂഥറൻ എൽ.പി.എസ്. അന്തിയൂർ. 14, 16 വാർഡുകളിലേത് സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തിൽ നടക്കും. തീയതി പിന്നീട് അറിയിക്കും.

വാക്സിൻ സ്വീകരിക്കാനെത്തുന്നവർ ആധാർ കാർഡ് കൂടി കൊണ്ടുവരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ കുത്തിവയ്പ് നടത്തുന്നത്.