മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അലീന പടിക്കൽ. ടെലിവിഷൻ മേഖലയിലൂടെയാണ് അലീനയെ മലയാളികൾക്ക് കൂടുതൽ പരിചയം. റിയാലിറ്രി ഷോ മത്സരാർത്ഥി കൂടി ആയതോടെ അലീന മലയാളികൾക്കിടയിൽ വലിയ ജനപ്രീതി നേടുകയും ആരാധകർ വർദ്ധിക്കുകയും ചെയ്തു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കോഴിക്കോട് സ്വദേശി രാഹുലാണ് വരനായി എത്തുന്നത്. ഒരു ബിസിനസുകാരനാണ് രാഹുൽ. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങ് അരങ്ങേറിയത്.
ആറുവർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. രണ്ടുപേരും വ്യത്യസ്ത മതവിഭാഗങ്ങളിലായതിനാൽ വീട്ടിൽ സമ്മതിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്ന് അലീന മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതുവരെ ആരോടും പറയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് അലീന. 2014 ൽ രാഹുലുമായി പോണ്ടിച്ചേരിയിൽ കറങ്ങാൻ പോയ സംഭവമാണ് അലീന ഇപ്പോൾ വെളിപ്പെടുത്തുന്നത്.
" അമ്മയും അപ്പയും നാട്ടിൽ പോയ സമയത്തായിരുന്നു ട്രിപ്പ് പ്ലാൻ ചെയ്തത്. വീട്ടിൽ പറഞ്ഞാൽ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഹൈദരാബാദിൽ ഒരു സെമിനാർ ഉണ്ടെന്ന് കള്ളം പറഞ്ഞായിരുന്നു വീട്ടിൽ നിന്നും സമ്മതം വാങ്ങിയത്. എന്നാൽ അധികം വൈകാതെ തന്നെ അമ്മ പൊക്കുകയും ചെയ്തു. അമ്മ ഫോണിൽ ഇടയ്ക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അന്നേരം മെസേജ് അമ്മ കേട്ടത് തമിഴ് ഭാഷയിൽ ആയിരുന്നു. ഇങ്ങനെ ആയിരുന്നു പണി കിട്ടിയതെന്ന് അലീന പറയുന്നു. പിന്നീട് ഞാൻ അമ്മയെ തിരിച്ചുവിളിച്ചപ്പോൾ അമ്മ ആദ്യം ചോദിച്ചത് ഇങ്ങനെ ആയിരുന്നു – സത്യം പറ നീ ഇപ്പോൾ എവിടെയാണ്? പിന്നീട് അലീന ഉണ്ടായ കാര്യങ്ങൾ എല്ലാം തുറന്നു പറയുകയും തിരിച്ച് വീട്ടിലേക്ക് ചെല്ലുകയും ചെയ്തു. വലിയ പ്രശ്നങ്ങളായിരുന്നു വീട്ടിൽ പിന്നീടുണ്ടായതെന്നും താരം പറയുന്നു. ഇപ്പോൾ ഈ സംഭവത്തിന് ഒരു മധുര പ്രതികാരം ചെയ്യണമെന്ന് വാശിയിലാണ് താരം. വിവാഹത്തിനുശേഷം രാഹുലും ഒത്ത് പോണ്ടിച്ചേരിയിൽ ചെന്ന് അമ്മയ്ക്ക് ഒരു സെൽഫി അയച്ചു കൊടുക്കണമെന്നാണ് നടിയുടെ ആഗ്രഹം.