പൃഥ്വിരാജ് ചിത്രം എസ്രയിലൂടെയും നിവിൻപോളി ചിത്രം കായംകുളം കൊച്ചുണ്ണിയിലൂടെയും മലയാളത്തിലും ആരാധകരെ സ്വന്തമാക്കിയ മറുനാടൻ നായികയാണ് പ്രിയാ ആനന്ദ്.ആൾ ദ ലൈറ്റ് ഐ നീഡ് എന്ന അടിക്കുറിപ്പോടെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ.ചുവപ്പ് നിറത്തിലുള്ള ഓഫ് ഹോൾഡർ ഫ്രോക്കിൽ അതീവ ഗ്ളാമറസായാണ് പ്രിയ പുതിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ പേരെടുത്ത അഭിനേത്രിയെന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലും താരം സജീവമാണ്.തമിഴകത്തെയും ആന്ധ്രപ്രദേശിലെയും സേവ് ദ ചിൽഡ്രൺ കാമ്പയ്‌ന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് പ്രിയാ ആനന്ദ്. എ സിമ്പിൾ മർഡർ എന്ന വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്.