aan

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി ആൻ.അഗസ്റ്റിൻ മാറി. മലയാളത്തിലെ സ്വഭാവ നടന്മാരിൽ ഒരാളായിരുന്നു അഗസ്റ്റിന്റെ മകൾ കൂടിയാണ് ആൻ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കൂടി സ്വന്തമാക്കിയ നടിയാണ് ആൻ.നാലു വർഷങ്ങൾക്കു മുമ്പായിരുന്നു ജോമോൻ ടി. ജോണുമായുള്ള വിവാഹം. മലയാള സിനിമയിലെ മുൻനിര ഛായാഗ്രഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. വിവാഹ ശേഷം സിനിമയിൽ നിന്നും താത്കാലികമായി വിട്ടു നിൽക്കുകയായിരുന്നു ആൻ അഗസ്റ്റിൻ. എന്നാൽ പൂർണമായും താരം സിനിമയിൽ നിന്നും വിട്ടു നിന്നില്ല. ഇടയ്ക്ക് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം എത്തിയിരുന്നു. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സോളോ എന്ന ചിത്രത്തിലായിരുന്നു അവസാനം കണ്ടത്. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് ആൻ അഗസ്റ്റിൻ.ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയായിട്ടാണ് ആൻ അഗസ്റ്റിൻ പ്രത്യക്ഷപ്പെടുന്നത്. ഉത്തരവാദിത്വ ബോധം ഇല്ലാത്ത ഒരു ഓട്ടോറിക്ഷക്കാരനും അയാളുടെ ഉത്തരവാദിത്ത ബോധമുള്ള ഭാര്യയുമാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. എ. മുകുന്ദൻ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്.