തിരുവനന്തപുരം: സി.പി.എമ്മുകാർ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
മൻസൂർ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട്. കണ്ണൂരിലെ പല രാഷ്ട്രീയക്കൊലക്കേസുകളിലും പ്രതികളുടെ മരണമുണ്ടായിട്ടുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികൾ ട്രെയിൻ തട്ടി മരിച്ചു. അരിയിൽ ഷുക്കൂർ, ഫസൽ എന്നിവരുടെ കൊലക്കേസിലെ പ്രതികൾ മൻസൂർ വധക്കേസിന് സമാനമായി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.
ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയെ സമീപിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മന്ത്രി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിക്കും പങ്കുള്ളതിനാലാണ് അദ്ദേഹം നടപടിയെടുക്കാത്തത്.