malavika

നടി മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഇളം പച്ചനിറത്തിലുള്ള സ്കർട്ടും ബ്ലൗസുമാണ് വേഷം. നോ മേക്കപ്പ് ലുക്കിലാണ് മാളവിക നിറഞ്ഞുനിൽക്കുന്നത്. അർജുൻ കാമത്താണ് ചിത്രം പകർത്തിയിരിക്കുന്നത്. ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളായ മാളവിക

malavika

2013ൽ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.നിർണായകം, ബിയോണ്ട് ദ ക്ലൗഡ്സ്, ദ ഗ്രേറ്റ് ഗ്രാന്റ് ഫാദർ, പേട്ട തുടങ്ങിയ ചിത്രങ്ങിൽ വേഷമിട്ടു.

malavika

ലോകേഷ് കനകരാജിന്റെ മാസ്റ്ററിലാണ് മാളവിക അവസാനമായി വേഷമിട്ടത്. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.