തിരുവനന്തപുരം: സംഗീതജ്ഞൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ ശാസ്‌തമംഗലം മൂലയിൽ ലെയ്‌നിലെ വീടിന് മുന്നിൽ റോഡരികിൽ അപകടകരമായി നിൽക്കുന്ന മൂന്ന് മരങ്ങൾ സി.ആർ.പി.സി 133 വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിച്ച് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഇടപെട്ട് എത്രയും വേഗം മുറിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. മരങ്ങൾ മുറിക്കാൻ കമ്മിഷൻ ഉത്തരവ് നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഉത്തരവ്.
മരങ്ങൾ മുറിച്ചുമാറ്റാൻ സോഷ്യൽ ഫോറസ്റ്ററിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അത് കിട്ടുന്ന മുറയ്ക്ക് മുറിച്ചുമാറ്റാമെന്നുമാണ് പൊതുമരാമത്തുവകുപ്പ് കമ്മിഷന് നൽകിയ മറുപടി. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ മേയ് 15നകം കമ്മിഷനെ അറിയിക്കണം.