books

തിരുവനന്തപുരം: കൊവിഡിന് ശേഷം ഇക്കൊല്ലം സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ പാഠപുസ്തക വിതരണം വേഗത്തിലാക്കി വിദ്യാഭ്യാസ വകുപ്പ് . പ്രൈമറി ക്‌ളാസുകളിലെ 90 ശതമാനത്തോളം പുസ്‌തകങ്ങളും സ്‌കൂളുകളിൽ എത്തിച്ചു. ഹൈസ്‌കൂൾ ക്‌ളാസുകളിലേക്കുള്ള വിതരണം പകുതിയോളമായി.

എസ് .എസ് .എൽ.സി, പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ അദ്ധ്യാപകർക്ക് അതത് ഹബ്ബുകളിലെത്തി പുസ്തകം ഏറ്റെടുക്കാനുള്ള സൗകര്യക്കുറവാണ് ഹൈസ്‌കൂൾ വിഭാഗത്തിലെ പുസ്തകങ്ങൾ സ്‌കൂളുകളിലെത്താൻ വൈകുന്നതിന് കാരണം. പരീക്ഷ പൂർത്തിയാകുന്ന മുറയ്ക്ക് പുസ്‌തകങ്ങൾ സ്‌കൂളുകളിലെത്തുമെന്ന് അധികൃതർ പറഞ്ഞു. ആവശ്യത്തിനനുസരിച്ചുളള്ള അച്ചടി ഉടനെ പൂർത്തിയാക്കും..കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് അച്ചടി നടത്തുന്നത്. 3294 സ്കൂൾ സൊസൈറ്റികൾ വഴിയാണ് പുസ്തകം വിതരണം .