വർക്കല: അലഞ്ഞു തിരിഞ്ഞ് വർക്കലയിൽ എത്തിയ കർണാടക സ്വദേശി കാവ്യ എന്ന പെൺകുട്ടിയെ പൊലീസും വാത്സല്യം ചാരിറ്റിഹോം പ്രവർത്തകരും ചേർന്ന് രക്ഷിതാക്കളെ കണ്ടെത്തി ഏല്പിച്ചുവിട്ടു. ഏപ്രിൽ 3ന് വർക്കല ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ജയപ്രസാദും വനിതാ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന്, അലഞ്ഞുതിരിഞ്ഞു നടന്ന കാവ്യയെ വാത്സല്യം ചാരിറ്റിഹോമിലെത്തിച്ചു. ചാരിറ്റിഹോം പ്രവർത്തകരുടെ ശ്രമഫലമായി പിതാവിനെ കണ്ടെത്തുകയും വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പിതാവ് എത്തിച്ചേർന്നു. വർക്കല സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ ജനമൈത്രി പൊലീസിന്റെ ഉത്തരവാദിത്വത്തിൽ പെൺകുട്ടിയെ പിതാവായ ലക്ഷ്മിനാരായണനൊപ്പം നാട്ടിലേക്കയച്ചു.