ചിറയിൻകീഴ്: ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ റീജിയൻ 9ന്റെ വാർഷിക സമ്മേളനത്തിൽ ചിറയിൻകീഴ് ലയൺസ് ക്ലബ് കുട്ടികളിലെ കാൻസർ പരിരക്ഷ പ്രോജെക്ടിലേക്ക് ധനസഹായം നൽകി. റീജിയൻ ചെയർപേഴ്സൺ വി. മുരളീധരൻ നായരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം ഫസ്റ്റ് വൈസ് ഗവർണർ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ ഗവർണർ ജോൺ ജി.കോട്ടറ, സോൺചെയർപേഴ്സൺമാരായ വി. ജനാർദനൻ നായർ, ബി. മുരളീധരൻ നായർ, ചിറയിൻകീഴ് ലയൺസ് ക്ലബ് പ്രസിഡന്റും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി. ബിജുകുമാർ, വർക്കല പ്രസിഡന്റ് ജോഷിബാസു, പാരിപ്പള്ളി പ്രസിഡന്റ് എസ്.എസ്. ഷൈൻ, പാരിപ്പള്ളി ചാവർകോഡ് പ്രസിഡന്റ് കെ. സുജാതൻ, വക്കം കടയ്ക്കാവൂർ പ്രസിഡന്റ് പ്രകാശൻ കേശവൻ, കല്ലറ പ്രസിഡന്റ് സതീശൻ.എം, നഗരൂർ പ്രസിഡന്റ് എൻ. തുളസീധരൻ നായർ, കാരറ്റ് പ്രസിഡന്റ് ബി. ശശിധരൻ, കിളിമാനൂർ പോങ്ങനാട് പ്രസിഡന്റ് കെ. സുനിൽകുമാർ, ജി. ചന്ദ്രബാബു, കെ.വി. ഷാജു എന്നിവർ പങ്കെടുത്തു.