
തിരുവനന്തപുരം:ഒ.എൻ.വി കുറുപ്പിന്റെ സ്മരണാർത്ഥം മികച്ച യുവകവിക്കുള്ള പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. 30 ആണ് അവസാന തീയതി. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 35 വയസിൽ താഴെയുള്ളവരുടെ കവിതാ സമാഹാരമോ, പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള പതിനഞ്ചു കവിതകളോ ആയിരിക്കണം അയയ്ക്കേണ്ടത്. വയസ്സ് തെളിയിക്കുന്ന രേഖയും അയയ്ക്കണം.അവാർഡ് ഒ.എൻ.വിയുടെ ജന്മവാർഷികമായ മേയ് 27ന് നൽകും. വിലാസം: ഒ.എൻ.വി കൾച്ചറൽ അക്കാഡമി 'ഉജ്ജയിനി', ഭഗവതി ലെയ്ൻ, പൈപ്പിൻമൂട്, ശാസ്തമംഗലം,തിരുവനന്തപുരം 695010.