പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറത്തുവച്ച് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്നരണ്ടുപേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട വ്യാപാരി സമ്പത്ത്,​ ബന്ധുവായ ലക്ഷ്‌മണ,​ ഡ്രൈവർ അരുൺ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയത്.

രേഖാചിത്രവുമായി രൂപസാദൃശ്യമുള്ളവരെ കണ്ടാൽ ജില്ലാ പൊലീസ് മേധാവിയേയോ ആറ്റിങ്ങൽ ഡിവൈ.എസ്‌.പി,​ മംഗലപുരം എസ്.എച്ച്.ഒ എന്നിവരെയോ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി. ഫോൺ: 9497996985, 9497990019. കുറച്ചുനാൾ മുമ്പ് സ്വർണവ്യാപാരി സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം തട്ടിയ കേസിലെ മുഖ്യ ആസൂത്രകനായ മുൻ ഡ്രൈവർ ഗോപനെയും മറ്റ് നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.