uni

അവസാനവർഷ ബി.ബി.എ (ആന്വൽ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷൻ) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം എം.ജി.കോളേജിലും കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ.കോളേജിലും ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി.കോളേജിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നു കൈപ്പറ്റണം.

പ്രോജക്ട് മേയ് 10 വരെ നൽകാം

നാലാം സെമസ്റ്റർ എം.എ, എംഎസ്.സി, എം.കോം, എംഎസ്.ഡബ്ല്യൂ, എം.എം.സി.ജെ പരീക്ഷകളുടെ പ്രോജക്ട് സമർപ്പിക്കേണ്ട തീയതി മേയ് 10 വരെ നീട്ടി.

ടൈംടേബിൾ

നാലാം സെമസ്റ്റർ എം.എഡ് (2018 സ്‌കീം റഗുലർ ആൻഡ് സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ, ഏപ്രിൽ 20 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ ആന്റ് സപ്ലിമെന്ററി 2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

ഡിസ്റ്റൻസ് എഡ്യൂക്കേഷൻ മേയ് 10, 21 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ, എം.എസ് സി.,എം.കോം റഗുലർ (2019 അഡ്മിഷൻ), ഇംപ്രൂവ്‌മെന്റ് (2018 അഡ്മിഷൻ), സപ്ലിമെന്ററി (2018, 2017 അഡ്മിഷൻ) പരീക്ഷകൾക്ക് ഓൺലൈനായി ഇന്നുമുതൽ അപേക്ഷിക്കാം. പിഴ കൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.