11

റഷ്യ: യൂറി ഗഗാറിൻ, ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യൻ. ഐതിഹാസികപരമായ ഈ ചരിത്രംകുറിച്ചിട്ട് 60 വർഷം കഴിഞ്ഞു. 1961 ഏപ്രിൽ 12ന് ഗഗാറിന്റെ ദൗത്യം സോവിയറ്റ്യൂണിയന്റെ ചരിത്രത്തിൽ വൻനേട്ടങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള അമേരിക്കയുടെ ദൗത്യത്തെ പിൻതള്ളിയാണ് റഷ്യയിൽ നിന്ന് ഗഗാറിൽ യാത്രതിരിച്ചത്. ബഹിരാകാശത്തേക്ക് യാത്രതിരിക്കുമ്പോൾ ഗഗാറിന് പ്രായം 27 മാത്രമാണ്. ബഹിരാകാശയാത്രചെയ്ത ആദ്യവ്യക്തിയും ഭൂമിയെ ഭ്രമണം ചെയ്തആദ്യ വ്യക്തിയുമായതിനാൽ ഇദ്ദേഹത്തെ പ്രപഞ്ചത്തിന്റെ കൊളംബസ് എന്നും അറിയപ്പെടുന്നു. യാത്രതിരിക്കും മുൻപ് തന്റെ ഭാര്യയ്ക്ക് അയച്ച കത്തിൽ ഗഗാറിൻ തന്റെ മക്കളെ രാജകുമാരികളായല്ല, മറിച്ച് യഥാർത്ഥ മനുഷ്യരായി വളർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യാത്രാപേടകം സുരക്ഷിതമായി തിരിച്ചുവന്നു. എന്നാൽ 1968 മാർച്ച് 27ന് മോസ്കോയ്ക്കടുത്ത് യുദ്ധവിമാനത്തിന്റെ പരിശീലന പറക്കലിനിടെ വിമാനം പൊട്ടിത്തെറിച്ച് അദ്ദേഹം മരിച്ചു. എന്നാൽ അദ്ദേഹം മരിച്ച് 53 വർഷം പിന്നിട്ടിട്ടും ഇന്നും അദ്ദേഹം മരണമില്ലാത്ത ഒർമയായി ലോകജനതയുടെ മനസിൽ കഴിയുന്നു.