bsnl

തിരുവനന്തപുരം:ബി.എസ്.എൻ.എൽ ഫൈബർ കണക്ടിവിറ്റിയുടെ പേരിൽ വ്യാജ ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ ജാഗ്രതപാലിക്കാൻ ബി.എസ്.എൻ.എൽ മുന്നറിയിപ്പ് നൽകി. കണക്‌ഷനായി ബി.എസ്.എൻ.എൽ മുൻകൂർ പണം ആവശ്യപ്പെടാറില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉപഭോക്താക്കൾ 1500, 18003451500 (മൊബൈൽ) നമ്പരിൽ വിളിക്കണം.