andyodaya-express

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള അന്ത്യോദയ എക്സ്‌പ്രസ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് മേയ് ഒന്നിന് ആരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിനിൽ സെക്കൻഡ് ക്ളാസ് കോച്ചുകൾ മാത്രമാണുളളത്. മുൻകൂട്ടി റിസർവ്വ് ചെയ്തവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 8.10നാണ് മംഗലാപുരത്ത് നിന്നും മടക്കയാത്ര. ഇതിന് പുറമെ ഭവനഗറിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ഇന്ന് സർവ്വീസ് തുടങ്ങും. ഭവനഗറിൽ നിന്ന് ചൊവ്വാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് വ്യാഴാഴ്ചകളിൽ വൈകിട്ട് 3.45നുമാണ് സർവ്വീസ്. കൊച്ചുവേളിയിൽ നിന്നുള്ള ആദ്യ സർവ്വീസ് 15നാണ്. ട്രെയിൻ നമ്പർ 09259/09260