പാറശാല: നിർമ്മൽ കൃഷ്‌ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുകെട്ടിയ ഒന്നാംപ്രതി നിർമ്മലന്റെയും ബിനാമികളുടെയും വസ്‌തുക്കൾ ലേലം ചെയ്‌ത് വിൽക്കാൻ മധുര ഹൈക്കോടതി ഉത്തരവിട്ടു. ആറ് മാസം മുമ്പ് ചില വസ്‌തുക്കൾ ലേലം ചെയ്യാൻ കോടതി ഉത്തരവിട്ടെങ്കിലും വിലനിർണയത്തിലെ പൊരുത്തക്കേടുകൾ കാരണം വൈകുകയായിരുന്നു. നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ നൽകിയ അപേക്ഷയെ തുടർന്ന് വില പുതുക്കി നിർണയിച്ചാണ് വീണ്ടും ഉത്തരവിട്ടത്. അടുത്തമാസം ആദ്യം ലേലനടപടികൾ ആരംഭിക്കും.