തിരുവനന്തപുരം: ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്ന് പേർ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശിയും തച്ചമ്പാറ പഞ്ചായത്ത് മുൻ അംഗവുമായ ഗണേഷ് കുമാറാണ് മരിച്ചത്. മലപ്പുറം കുണ്ടുതോടിൽ സ്വർണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരനാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ രാമപുരത്താണ് മറ്റൊരു അപകടം. കൊങ്ങുംപാറ അബ്ദുൽ റസാഖിന്റെ മകൻ ഷമീം ആണ് മരിച്ചത്.
സംസ്ഥാനത്ത് ശനി വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യകേരളത്തിലും തെക്കൻ ജില്ലകളിലും വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്നും നാളെയും വയനാടും നാളെ ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.